News Diary

Breaking News

പുലി ഇറങ്ങിയ കുരിശുമല ഡിഎഫ്ഒ സന്ദര്‍ശിച്ചു

പുലി ഇറങ്ങിയ കുരിശുമല ഡിഎഫ്ഒ സന്ദര്‍ശിച്ചു
ചെമ്പനോട: ചെമ്പനോട ആലംപാറയില്‍ പുലി ഇറങ്ങിയ കുരിശുമലയില്‍ ഡിഎഫ്ഒ  കെ.രാജീവന്‍ സന്ദര്‍ശനം നടത്തി. ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അഖില്‍ നാരായണന്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.ഷാജീവ് തുടങ്ങിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരും ഡിഎഫ്ഒയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. പുലി ഇറങ്ങിയ കുരിശുമലയിലെ ഉള്‍ക്കാടുകള്‍ ഫോറസ്റ്റ് സംഘത്തിന്റെ നേതൃത്വത്തില്‍ വിപുലമായ തെരച്ചില്‍ നടത്തി. മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ.ജോസ്‌കുട്ടി, കര്‍ഷകരായ ജോബി എടച്ചേരിയില്‍, ജെയിംസ് കാവില്‍പുരിടം, ടോമി മണ്ണൂര്‍ തുടങ്ങിയവരുമായി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. കാടുകയറി കിടക്കുന്ന കുരിശുമല ഭാഗത്തെ കാട് വെട്ടി തെളിക്കുവാന്‍ ഉള്ള അടിയന്തര നടപടി സീകരിക്കാമെന്നും കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാമെന്നും ഡിഎഫ്ഒ കെ.രാജീവന്‍ അറിയിച്ചു.