News Diary

Breaking News

വൈദ്യുതി ബോര്‍ഡിന്റേത് പകല്‍ക്കൊള്ള: കെ. ബാലനാരായണൻ

പേരാമ്പ്ര: അമിത വൈദ്യുതി ബില്‍ നല്‍കി വൈദ്യുതി ബോര്‍ഡും സര്‍ക്കാര്‍ പകല്‍ക്കൊള്ള നടത്തുകയാണെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍. കെ.എസ്.ഇ.ബിയുടെ ചാര്‍ജ്ജ് കൊള്ളക്കെതിരെ യു.ഡി.എഫ് ലൈറ്റ്‌സ് ഓഫ് കേരള ക്യാംപയിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ കുടുംബ ബജറ്റ് തകര്‍ക്കുന്ന ബില്‍ നല്‍കി കോവിഡ് കാലത്ത് പിടിച്ചുപറി നടത്തുകയാണ് കെ.എസ്.ഇ.ബി. വീടുകളിലെത്തി റീഡിംഗ് എടുക്കാതെ ഓഫീസികളില്‍ ഇരുന്നു തോന്നിയ രീതിയിലിട്ട ബില്ല് നല്‍കിയാണ് ബോര്‍ഡ് സാധാരണ ജനങ്ങളെ ശിക്ഷിച്ചത്. അമിത വൈദ്യുതി ബില്ലിനെതിരേ ഭരണകക്ഷിയായ സി.പി.ഐ പോലും രംഗത്തിറങ്ങിയിട്ടും സര്‍ക്കാര്‍ അനങ്ങുന്നില്ലെന്നും ബാലനാരായണന്‍ കൂട്ടിച്ചേര്‍ത്തു. മണ്ഡലം യൂത്ത് പ്രസിഡന്റ് കെ.സി അനീഷ് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ രാഗേഷ്, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഇ.പി മുഹമ്മദ്, കെ.എസ്.യു ജില്ലാ ജനറല്‍ സെക്രട്ടറി അര്‍ജ്ജുന്‍ കറ്റയാട്ട്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എസ്. അഭിമന്യു, കെ.കെ അനുരാഗ്, അമീന്‍ മേപ്പയ്യൂര്‍ സംസാരിച്ചു.