News Diary

Breaking News

അമിത ആത്മവിശ്വാസം വിനയായി; പുളളി വെരുക് കൂട്ടിലായി

അമിത ആത്മവിശ്വാസം വിനയായി; പുളളി വെരുക് കൂട്ടിലായി
മേപ്പയ്യൂര്‍: ജനത കര്‍ഫ്യു നടന്ന അന്ന് നാട്ടിലെ ഹീറോ ആയിരുന്നു പുള്ളി വെരുക്. മേപ്പയ്യൂര്‍ ടൗണിലൂടെ നെഞ്ചുവിരിച്ചു നടന്ന അന്ന് പുള്ളിവെരുക് കാര്യമായ ചര്‍ച്ചയായി. വെരുകിനെ പിടിക്കാനാരും മെനക്കെട്ടില്ല. എന്നാല്‍ വംശനാശ ഭീഷണി നേരിടുന്ന പുള്ളി വെരുകിനെ കുറിച്ച് നാടൊട്ടുക്ക് അറിഞ്ഞു. ഇതേ പുളളി വെരുകാണ് ഇന്നലെ മേപ്പയ്യൂര്‍ ടൗണിനടുത്ത ഭജന മഠത്തിനടുത്ത് വീണ്ടും കണ്ടുമുട്ടിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസില്‍ നിന്ന് ഫോറസ്റ്റ് ഉദ്ദ്യോഗസ്ഥരായ പി.ടി ദിനേശന്‍, കെ.സത്യന്‍, പാമ്പു പിടുത്തക്കാരന്‍ കെ.സുരേന്ദ്രന്‍ എന്നിവര്‍ സ്ഥലത്തെത്തി വെരുകിനെ കൂട്ടിലാക്കി പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ടുപോയി.