News Diary

Breaking News

ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കാന്‍ ചക്കിട്ടപാറ ബാങ്ക്

ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കാന്‍ ചക്കിട്ടപാറ ബാങ്ക് 

ചക്കിട്ടപ്പാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ ചക്കിട്ടപ്പാറ സര്‍വ്വീസ് സഹകരണ ബാങ്ക് സഹായമൊരുക്കുന്നു. വിക്ടേഴ്സ് ചാനല്‍ വഴി സംപ്രേഷണം ചെയ്യുന്ന ക്ലാസ്സുകളില്‍ പങ്കെടുക്കുന്നതിന് വായനശാലകള്‍, ക്ലബുകള്‍ എന്നിവിടങ്ങളില്‍ സൗകര്യമൊരുക്കുന്നതിനാണ് ബാങ്ക് ശ്രദ്ധകൊടുക്കുന്നത്. ഇതിന്റെ ഭാഗമായി ഡിടിഎച്ച് സൗകര്യം ഉള്‍പ്പെടെയുള്ള 7 ടെലിവിഷന്‍ സെറ്റുകള്‍ ബാങ്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. ബാങ്ക് പ്രസിഡണ്ട് പി പി രഘുനാഥ്, വൈസ് പ്രസിഡണ്ട് പിസി സുരാജന്‍, സെക്രട്ടറി വി ഗംഗാധരന്‍ എന്നിവരില്‍ നിന്ന് ഗ്രാമപഞ്ചായത് പ്രസിഡണ്ട് ഷീജ ശശി, വൈസ് പ്രസിഡണ്ട് കെ സുനില്‍ എന്നിവര്‍ ടെലിവിഷന്‍ സെറ്റുകളും ഡിടിഎച്ചും ഏറ്റുവാങ്ങി