News Diary

Breaking News

കൊത്തിയപാറയിൽ മദ്യ_ ലഹരിമരുന്ന് ലോബി സജീവമായെന്ന് പരാതി.

ചക്കിട്ടപാറ പഞ്ചായത്തിലെ 14-ാം വാർഡ് കൊത്തിയപാറയിൽ മദ്യ_ ലഹരിമരുന്ന് ലോബി സജീവമായെന്ന് പരാതി.
ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലും ലഹരി ഉപയോഗിക്കാൻ ആളുകളെത്തി കൊത്തിയപാറയിൽ തങ്ങുക പതിവാണ്. കുപ്പി, പ്ലാസ്റ്റിക്, ഭക്ഷ്യവസ്തുക്കൾ എന്നിവ ഈ മേഖലയിൽ തള്ളുന്നു.
നാട്ടുകാരുടെ നേതൃത്വത്തിൽ ലഹരി മാഫിയക്ക് എതിരെ ജനകീയ കൂട്ടായ്മ രൂപീകരിച്ചു.ജനകീയ കൂട്ടായ്മയുടെ നേത്യത്വത്തിൽ കുറ്റിക്കാടുകൾ വെട്ടി വ്യത്തിയാക്കി..
ഷാജി അമ്പാട്ട്, നാരായണൻ പാറക്കാംപൊയിൽ, സുരേഷ് പാറക്ക് മീത്തൽ, റോബിൻ വട്ടന്താനത്ത്, ആദർശ് പാറക്ക് മീത്തൽ, ബിബിൻ വട്ടന്താനത്ത്, എബിൻ ജെയിംസ് അമ്പാട്ട് എന്നിവർ നേതൃത്വം നൽകി