News Diary

Breaking News

പ്രാരാബ്ദങ്ങള്‍ തളര്‍ത്തിയില്ലമലയോര ഗ്രാമത്തിന് തണലാകാന്‍രഞ്ജു ഡോക്ടറായി

പ്രാരാബ്ദങ്ങള്‍ തളര്‍ത്തിയില്ല
മലയോര ഗ്രാമത്തിന് തണലാകാന്‍
രഞ്ജു ഡോക്ടറായി



പൂഴിത്തോട്: വനാതിര്‍ത്തിയാണ് പൂഴിത്തോട്. വനത്തിലൂടെ ഏതാനം കിലോമീറ്ററുകള്‍ നടന്നാല്‍ വയനാടിന്റെ ഭൂപ്രദേശത്തേക്കെത്തും. കാര്‍ഷിക വൃത്തിക്കാരും കര്‍ഷക തൊഴിലാളികളുമാണ് അധിവസിക്കുന്നവരില്‍ ഭൂരിപക്ഷവും. സമീപ പട്ടണമായ പേരാമ്പ്രയിലേക്കെത്താന്‍ 20 കിലോമീറ്ററിലധികം സഞ്ചരിക്കണം. എന്നാല്‍ കര്‍ഷക തൊഴിലാളിയായ താന്നിയോട്ടില്‍ രാജന്റെ മകന്‍ രഞ്ജുവിന് കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളോ പൂഴിത്തോടിന്റെ ഭൂമിശാസ്ത്ര പ്രത്യേകതകളൊ പഠത്തിന് തടസമായില്ല. 
കൊറോണ ലോകത്തെ വരിഞ്ഞുമുറുക്കാന്‍ തുടങ്ങിയ മാര്‍ച്ചിലാണ് രഞ്ജു ഹൗസ് സര്‍ജന്‍സ് പൂര്‍ത്തിയാക്കി ഡോക്ടര്‍ എന്ന സ്ഥാനത്തിന് ഔദ്യോഗികമായി അര്‍ഹനായത്. കടുത്ത സാമ്പത്തിക പ്രയാസങ്ങളിലൂടെ മുന്‍പോട്ട് പോയാണ് എം.ബി.ബി.എസ് എന്ന വലിയ സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ രഞ്ജുവിന് സാധിച്ചത്. പൂഴിത്തോട് ഐ.സി യൂ.പി സ്‌കൂളിലായിരുന്നു രഞ്ജുവിന്റെ പ്രാഥിമ വിദ്യഭ്യാസം. ചെമ്പനോട് സെന്റ്.ജോസഫ്‌സ് ഹൈസ്‌കൂളില്‍ പത്താം ക്ലാസ് പൂര്‍ത്തീകരിച്ചതിന് ശേഷം പേരാമ്പ്ര ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയത്. കോട്ടയം ദര്‍ശന അക്കാദമിയില്‍ നിന്ന് മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിങ്ങ് പൂര്‍ത്തികരിച്ച് എന്‍ട്രന്‍സ് പരീക്ഷയില്‍ നാല്‍പ്പത്തിയൊമ്പതാം റാങ്ക് നേടിയിരുന്നു. ഒരു മലയോര ഗ്രാമത്തിന് സ്വപ്്‌നം കാണാന്‍ കഴിയുന്നതിലേറെയായിരുന്നു ആ നാല്‍പ്പത്തിയൊമ്പതാം റാങ്ക്. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് രഞ്ജു എം.ബി.ബി.എസ് പൂര്‍ത്തികരിച്ചത്. ഉയര്‍ന്ന മാര്‍ക്കിലായിരുന്നു രഞ്ജുവിന്റെ എം.ബി.ബി.എസ് വിജയം. ഇന്ദിരയാണ് മാതാവ്.  രഞ്ജുവിന്റെ സഹോദരന്‍ നിജുമോന്‍ മര്‍ച്ചന്റെ നേവിയില്‍ ഓഫീസറാണ്.