News Diary

Breaking News

ഇന്ധന വിലവർദ്ധവിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

ഇന്ധന വിലവർദ്ധവിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

മേപ്പയുർ: യൂത്ത് കോൺഗ്രസ് മേപ്പയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  ഇന്ധന വിലവർദ്ധവിനെതിരെ ഇരുചക്രവാഹനങ്ങൾ തള്ളിക്കൊണ്ട് പ്രതിഷേധപ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് പൂക്കോട്ട് ബാബുരാജ് ഫ്ലാഗ് ഓഫ് ചെയ്ത പ്രതിഷേധപ്രകടനം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി ഇ.അശോകൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.രാജേഷ് കൂനിയത് അധ്യക്ഷത വഹിച്ചു. ഷബീർ ജന്നത്ത്, സി.പി സുഹനാദ് ,നിധിൻ വിളയാട്ടൂർ, കെ.കെ അനുരാഗ്,അമീൻ മേപ്പയുർ, അചാഷ്, ഷാജഹാൻ എന്നിവർ നേതൃത്വം നൽകി.