News Diary

Breaking News

ലോക്ഡൗണിനിടെ കള്ള് ചെത്തിവിറ്റ ചെത്തുതൊഴിലാളിയെ കസ്റ്റഡിയിലെടുത്തു

ലോക്ഡൗണിനിടെ കള്ള് ചെത്തിവിറ്റ ചെത്തുതൊഴിലാളിയെ കസ്റ്റഡിയിലെടുത്തു
പേരാമ്പ്ര:ലോക്ഡൗണിനിടെ കള്ള് ചെത്തിവിറ്റ ചെത്തുതൊഴിലാളിയെ കസ്റ്റഡിയിലെടുത്തു. പേരാമ്പ്ര കണ്ണിപ്പൊയില്‍ വീര്‍ക്കണ്ടി സുരേഷിനെയാണ് പേരാമ്പ്ര പോലീസ് കസ്റ്റഡിയിലെടുത്തത്. കള്ള് വാങ്ങാനെത്തിയ കണ്ണിപ്പൊയില്‍ സ്വദേശികളായ രണ്ട് ചെറുപ്പക്കാരും പിടിയിലായി. കുപ്പിയിലാക്കി വില്‍പ്പനക്കായി സൂക്ഷിച്ച കള്ളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മുന്‍പ് രണ്ട് തവണ കള്ള് ചെത്തി വില്‍ക്കരുതെന്ന് പോലീസ് സുരേഷിനെ അറിയിച്ചിട്ടും വില്‍പ്പന തുടര്‍ന്നതിനാലാണ് പോലീസ് നടപടിയെടുത്തത്.