News Diary

Breaking News

ചക്കിട്ടപ്പാറ പതിനാലാം വാർഡിൽ കിറ്റ് വിതരണം ചെയ്തു



ചക്കിട്ടപ്പാറ പതിനാലാം വാർഡിൽ കിറ്റ് വിതരണം ചെയ്തു

ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ പഞ്ചായത്തിലെ പതിനാലാം വാർഡ് കോൺഗ്രസ് കമ്മിറ്റി ചെമ്പ്ര, മുക്കള്ളിൽ, താന്നിയോട്, മുക്കവല ഭാഗങ്ങളിൽ അവശ്യസാധനങ്ങളടങ്ങിയ പലവ്യഞ്ജന കിറ്റും പ്രദേശത്തുള്ള എല്ലാ വീടുകളിലും മാസ്ക്ക് വിതരണവും നടത്തി. ഡി സി സി സെക്രട്ടറി പി.വാസു മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് ജോർജ് മുക്കള്ളിൽ, പതിനാലാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻറ് മോഹനൻ പരപ്പുമ്മൽ, മണ്ഡലം സെക്രട്ടറിമാരായ ഷാജി അമ്പാട്ട്, ബിജു കല്ലായ്ക്കുന്നുമ്മൽ, ചെക്കോട്ടി വണ്ണാറത്ത് എന്നിവർ നേതൃത്വം നല്കി.