News Diary

Breaking News

അതിജീവനത്തിന്റെ വിളവ് പാടങ്ങൾ ഒരുക്കി ഡി.വൈ.എഫ്.ഐ

അതിജീവനത്തിന്റെ വിളവ് പാടങ്ങൾ ഒരുക്കി ഡി.വൈ.എഫ്.ഐ

കോടേരിച്ചാൽ: ലോക്ക് ഡൗൺ കാലം ക്രിയാത്മകമായി ഉപയോഗിച്ച് മഹത്തായ കാർഷിക സംസ്കൃതിയുടെ വീണ്ടെടുപ്പിനായുള്ള പ്രതീക്ഷയുടെ പുത്തൻ വിത്തുകൾ പാകുകയാണ് ഡി.വൈ.എഫ്.ഐ.
യുവത്വം കൃഷിയിലേക്ക് എന്ന മുദ്രാവാക്യം ഉയർത്തി ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ കാട് പിടിച്ചുകിടന്ന തരിശ് നിലം വീണ്ട് എടുത്ത് കൃഷി ആരംഭിക്കാനൊരുങ്ങുകയാണ്.
ഇന്ന് വൈകുന്നേരം 3 മണിക്ക് ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം എസ്.കെ സജീഷ് 'യുവത്വം കൃഷിയിലേക്ക്' പദ്ധതിയുടെ ബ്ലോക്ക്‌ തല ഉദ്ഘാടനം നിർവഹിക്കും.