News Diary

Breaking News

ചക്കിട്ടപ്പാറയിൽ രണ്ട് ക്വാറൻ്റെയിൻ കേന്ദ്രങ്ങൾ



ചക്കിട്ടപ്പാറയിൽ രണ്ട് ക്വാറൻ്റെയിൻ കേന്ദ്രങ്ങൾ
ചക്കാട്ടപ്പാറ: മടങ്ങിയെത്തുന്ന പ്രവാസികൾക്കായി ചക്കിട്ടപ്പാറയിൽ രണ്ട് ക്വാറൻ്റെയിൻ കേന്ദ്രങ്ങൾ തയ്യാറായി. ചക്കിട്ടപ്പാറയിലെ ബിഎഡ് കോളേജ്, കുളത്തുവയൽ ധ്യാന കേന്ദ്രം എന്നിവയാണ് പ്രവാസി
ക്വാറൻ്റെയിൻ കേന്ദ്രമായി തയ്യാറാക്കിയത്. പെരുവണ്ണാമൂഴി പിഎച്ച്എസ്സി ഹെൽത്ത് ഇൻസ്പെക്ടർ മുരളീധരൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നവ്യ, പഞ്ചായത്ത് മെമ്പർ ഉമ്മർ തേക്കത്ത്, പേരാമ്പ്ര ഫയർഫോഴ്സ്, പെരുവണ്ണാമൂഴി പോലീസ്, തുടങ്ങിയവർ  ക്വാറൻ്റെയിൻ കേന്ദ്രങ്ങൾ ശുചീകരണത്തിന്
 നേതൃത്വം നൽകി.
കുളത്തുവയൽ ധ്യാനകേന്ദ്രത്തിലെ  40 മുറികൾ  ഡിവൈഎഫ്ഐ ശുചീകരിച്ചു. ഡിവൈെഎഫ്ഐ ചെമ്പ്ര  യൂണിറ്റാണ് ശുചീകരണം നടത്തിയത്.