News Diary

Breaking News

പ്രവാസികള്‍ക്ക് സ്വാന്തനമരുളാന്‍ പേരാമ്പ്രക്കാരിയടങ്ങുന്ന മിംസ് ഹോസ്പിറ്റല്‍ സംഘം ഇന്ന് യാത്ര തിരിക്കും

പ്രവാസികള്‍ക്ക് സ്വാന്തനമരുളാന്‍ പേരാമ്പ്രക്കാരിയടങ്ങുന്ന മിംസ് ഹോസ്പിറ്റല്‍ സംഘം ഇന്ന് യാത്ര തിരിക്കും

പേരാമ്പ്ര: പ്രവാസികള്‍ക്ക് ആശ്വാസമായി കോഴിക്കോട് മിംസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ഇന്ന് രാത്രിക്ക് ബാംഗളൂരില്‍ നിന്ന് ദൂബായ്ക്ക് യാത്ര തിരിക്കും. കിഴക്കന്‍ പേരാമ്പ്ര സ്വദേശിയായ നേഴ്‌സ് വിദ്യാ ബാലകൃഷ്ണന്‍ അടങ്ങുന്ന 80 അംഗ സംഘമാണ് ഇന്ന് രാത്രിക്ക് ദുബായ്ക്ക് തിരിക്കുന്നത്. അറബ് നാടുകളിലെ കൊറോണ ദുരിതത്തിന് മെച്ചപ്പെട്ട ചികിത്സ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സംഘം പുറപ്പെടുന്നത്. ദുബായ് അടക്കമുള്ള ഇടങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള കൊറോണ ക്യാമ്പുകള്‍ കേന്ദ്രമാക്കിയാകും സംഘത്തിന്റെ പ്രവര്‍ത്തനം. ഒരു വര്‍ഷമായി മിംസ് ഹോസ്പ്പിറ്റലില്‍ നേഴ്‌സായി ജോലി നോക്കുന്ന വിദ്യ 10 വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. വിദ്യയുടെ പ്രവര്‍ത്തനത്തിനുള്ള പേരാമ്പ്രയുടെ സമ്മാനമായി ആല്‍ഫ ടെക് പേരാമ്പ്രക്ക് വേണ്ടി ഉനൈസ് എമര്‍ജന്‍സി മൊബൈല്‍ കിറ്റ് വിദ്യക്ക് സമ്മാനിച്ചു.