News Diary

Breaking News

കുടുംബശ്രീ അംഗങ്ങള്‍ക്ക് ചക്കിട്ടപ്പാറ ബാങ്ക് വായ്പ നല്‍കി

കുടുംബശ്രീ അംഗങ്ങള്‍ക്ക് ചക്കിട്ടപ്പാറ ബാങ്ക് വായ്പ നല്‍കി
ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള മുഴുവന്‍ കുടുംബശ്രീ അംഗങ്ങള്‍ക്കും ചക്കിട്ടപ്പാറ സര്‍വ്വീസ് സഹകരണ ബാങ്ക് വായ്പ നല്‍കി. ചക്കിട്ടപ്പാറ സര്‍വ്വീസ് സഹകരണ ബാങ്കില്‍ അക്കൗണ്ടുള്ള 134 കുടുംബശ്രീ യൂണിറ്റിലെ 1554 അംഗങ്ങള്‍ക്കാണ് വായ്പ നല്‍കിയത്. ഒരു കോടി നാല്‍പ്പത്തി മൂവായിരത്തി അഞ്ഞൂറ് രൂപയാണ് വായ്പ ഇനത്തില്‍ നല്‍കിയത്. കൊറോണ പ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായാണ് വായ്പ നല്‍കിയത്.