News Diary

Breaking News

ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു

*ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു*

മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് 17-ാം വാർഡിലെ മുഴുവൻ വീടുകളിലും യു ഡി ഫ് വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. സ്വാതന്ത്ര്യ സമര സേനാനി അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാർക്ക് മേപ്പയ്യൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് പൂക്കോട്ട് ബാബുരാജും യു ഡി ഫ് കൺവീനർ കെ കെ മൊയതിൽ മാസ്റ്ററും ചേർന്ന് ആദ്യ കിറ്റ് വിതരണം നടത്തി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ സറീന ഒളോര, കെ.കെ ചന്തു.അൻവർ കുന്നങ്ങത്ത് അശോകൻ കിഴക്കയിൽ സലാംനാഗത്ത് ,കെ.കെ.സി മൊയ്തീൻ എന്നിവർ പങ്കെടുത്തു.