News Diary

Breaking News

ഡയാന ലിസി സ്വരുകൂട്ടിയ പതിനായിരം രൂപ ഉണ്ണിക്കുന്നിലെ ഓൺലൈൻ സംവിധാനമില്ലാത്ത മിടുക്കൻമാരായ വിദ്യാർത്ഥികൾക്ക് കൈതാങ്ങാവും


പേരാമ്പ്ര : ഉണ്ണിക്കുന്ന് പ്രദേശത്ത് തുടക്കം കുറിച്ച "ന്യൂലൈഫ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ" മെമ്പർഷിപ്പ് ക്യാമ്പയിനിൻ്റെയും  മാസ്ക്ക് വിതരണത്തിൻ്റെയും ഉദ്ഘാടന വേദിയിലാണ് മുൻപ്  ഉണ്ണിക്കുന്ന് പ്രദേശവാസിയും അറിയപ്പെട്ട പാലിയേറ്റീവ് പ്രവർത്തകയുമായ ഡയാന ലിസി പ്രഖ്യാപനം നടത്തിയത് .പേരാമ്പ്ര ടൗണിൽ നിന്ന് ചെരുപ്പ് തുന്നി ലഭിക്കുന്ന തുകയിൽ മിച്ചം വെച്ച പതിനായിരം രൂപ പഠിക്കാൻ മികവു തെളിയിക്കുന്ന  ഉണ്ണിക്കുന്ന് പ്രദേശത്തെ നിർദരരായ കുട്ടികൾക്ക് നൽകാൻ ട്രസ്റ്റിനെ ഏൽപ്പിച്ചു .പ്രദേശത്ത അഞ്ഞൂറോളം വീടുകളിൽ 4 മാസ്ക്ക് വീതം നൽകുന്ന പദ്ധതിയുടെ  ഔചാരിക ഉദ്ഘാടനവും ട്രസ്റ്റ് മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനവും  കോവിഡ് പ്രോട്ടോകോർ പാലിച്ച്  ലഘു ചടങ്ങായി ഉണ്ണിക്കുന്നിൽ നടത്തി . ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ എം  ജ്യോതി ഉദ്ഘാടനം നടത്തിയ ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ സജീവൻ കുഞ്ഞോത്ത് അധ്യക്ഷത വഹിച്ചു .ട്രസ്റ്റ് ജനറൽ സെക്രട്ടറി ഹനീഫ യു.സി സ്വാഗതവും കോർഡിനേറ്റർ ബൈജു ആയടത്തിൽ പദ്ധതി വിശദീകരിച്ചു .എ .കെ തറുവയ് ഹാജി ,എൻ.കെ മജീദ് ,എൻ .പി ബാലകൃഷ്ണൻ മാസ്റ്റർ ,ഡയാന ലിസി ,പ്രഭാകരൻ കെ .പി  ,സുരേഷ് വി.പി ,സുരേഷ് മല്ലിശ്ശേരി ,റിയാസ് വി.കെ ,വിഷ്ണു രാജ്  എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .