News Diary

Breaking News

ജീവകാരുണ്യ പ്രവർത്തനവുമായി കാരായാട് ഏക്കാട്ടൂർ കോൺഗ്രസ്സ് കമ്മിറ്റി

ജീവകാരുണ്യ പ്രവർത്തനവുമായി  കാരായാട് ഏക്കാട്ടൂർ കോൺഗ്രസ്സ് കമ്മിറ്റി

കാരയാട്: എക്കാട്ടൂരിലെ കല്ലാത്തറമ്മൽ ബാബുവിൻ്റെ ശോചനീയവസ്ഥയിൽ ഉള്ള വീട് ആണ് ഏക്കാട്ടൂരിലെ കോൺഗ്രസ്സ് നേതൃത്വം താമസ യോഗ്യമാവുന്ന രൂപത്തിൽ  നിർമ്മിച്ചു നൽകിയത്.
ബൂത്ത് പ്രസിഡണ്ട് കോയക്കുട്ടി,അഷറഫ് മാസ്റ്റർ,അനസ് കാരായാട്,ഷാജഹാൻ കാരായാട് എന്നിവർ നേതൃത്വം നൽകിയ നിർമ്മാണ പ്രവർത്തനങ്ങളിൽ ഫർഹാൻ, റമീസ്,റംസു ,സി.എം.ഗോപാലൻ,സി.എം.രാജൻ,ശിവദാസൻ മാവട്ട് ,അനിൽകുമാർ അരിക്കുളം എന്നിവർ പങ്കാളികൾ ആയി.